Loading...

ബെന്ഡകബിള്‍ ടി.വിയുമായി സാംസങ്

കാഴ്ച്ചയുടെ നവ്യാനുഭവം പകരാന്‍ ബെന്‍ഡബിള്‍ ടി.വിയുമായി മുന്‍നിര ഇലക്ട്രോണിക് നിര്‍മാതാക്കളായ സാംസങ് യു.എസിലെ ലാസ് വെഗാസില്‍ നടന്ന ലോ...



കാഴ്ച്ചയുടെ നവ്യാനുഭവം പകരാന്‍ ബെന്‍ഡബിള്‍ ടി.വിയുമായി മുന്‍നിര ഇലക്ട്രോണിക് നിര്‍മാതാക്കളായ സാംസങ് യു.എസിലെ ലാസ് വെഗാസില്‍ നടന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഉല്പന്ന പ്രദര്‍ശന മേളയായ കണ്‍സ്യുമര്‍ ഇലക്ട്രോണിക് ഷോയിലാണ് പുതിയ ടിവി സാംസങ് അവതരിപ്പിച്ചത്. 85 ഇഞ്ച്‌ ടിവിയുടെ സ്ക്രീന്‍ കാഴ്ചക്കാരന്റെ സൗകര്യത്തിനോത്ത് വളക്കുകയും നിവര്‍ത്തുകയും ചെയ്യാമെന്നാണ് ഇതിന്‍റെ മുഖ്യ സവിശേഷത. ബെന്‍ഡബിള്‍ ടി.വിയുടെ നിര്‍മാണം അണിയറയില്‍ പുരോഗമിക്കുന്നതായി സാംസങ് നേരത്തെതന്നെ സൂചന നല്‍കിയിരുന്നു. എല്‍.ഇ.ഡി സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചിരിക്കുന്ന ടിവി കാഴ്ചക്കാരന് പുതിയ ദ്രിശ്യാനുഭവം ആയിരിക്കും സമ്മാനിക്കുക എന്ന്‍ സാംസങ് അവകാശപെടുന്നു.
കാഴ്ച്ചകാരുടെ എണ്ണം, ഹാളിന്‍റെ വലിപ്പം, കാഴ്ചക്കാരും സെറ്റും തമ്മിലുള്ള അകലം എന്നിവക്കനുസരിച്ച് റിമോട്ട് ഉപയിഗിച് ടിവി സ്ക്രീന്‍ വളകാന്‍ കഴിയുമെന്നതാണ് ഇതിന്‍റെ സവിശേഷത.വലിയ ഒരു സദസ്സിന്റെ മുന്നിലാകുമ്പോള്‍ ഇരുവശങ്ങളും അല്പം ഉള്ളിലേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ സ്ക്രീന്‍ വളഞ്ഞിരുന്നാല്‍ കൂടുതല്‍ ദ്രിശ്യഭംഗി കൈവരും. അതുപോലെ തന്നെ ടിവിയില്‍ നിന്ന്‍ ഏറെ അകലത്താനങ്കില്‍ കാഴ്ചക്കാരന്‍ ഇരിക്കുന്നതെങ്കിലും ഈ സൗകര്യം ഉപയോഗപെടുത്താന്‍ കഴിയും.ചെറിയ സദസ്സ് , ടിവിയുടെ അടുത്തിരുന്ന്‍ കാണുകയാണെങ്കില്‍ ഫ്ലാറ്റ് സ്ക്രീന്‍ ആയിരിക്കും നല്ലത്
NEWS 2950807170860367155

Post a Comment

emo-but-icon

Home item

Popular Posts

Flickr Photo

Random Posts