Loading...

ക്യാമറ & മോഷന്സെന്സര്‍

ഉഭയോക്തവിനെയും അവരുടെ ചുറ്റുപാടുകളെയും കുറിച്ചുള്ള വിവരങ്ങള്‍ അപഗ്രഥിക്കാന്‍ ക്യാമറകള്‍ പോലുള്ള ഇമേജിംഗ് സെന്‍സര്‍കള്‍ ഉപയോകിക്കുക...




ഉഭയോക്തവിനെയും അവരുടെ ചുറ്റുപാടുകളെയും കുറിച്ചുള്ള വിവരങ്ങള്‍ അപഗ്രഥിക്കാന്‍ ക്യാമറകള്‍ പോലുള്ള ഇമേജിംഗ് സെന്‍സര്‍കള്‍ ഉപയോകിക്കുക എന്നതാണ് ടെച്ച്ഫ്രീ ഇന്‍ററാക്ഷന്‍ വഴിയൊരുങ്ങുന്ന മറ്റൊരവസരം.ഒരുപകരണത്തിന് കാഴ്ചയേക്കാള്‍ ഇമേജിംഗ് സെന്‍സര്‍കള്‍ പര്യാപ്തമാകുമ്പോള്‍ ശാരീരിക ചലനങ്ങള്‍, ആംഗ്യങ്ങള്‍, ഫേഷല്‍ റെക്കഗ്നീഷന്‍ പോലുള്ള പുതിയ ഇന്‍ററാക്ഷന്‍ രീതികള്‍ ഉടലെടുക്കുകയായി. പാസ്സ്‌വേര്‍ഡ്‌കള്‍ ടൈപ്പ് ചെയ്യുന്നതിനു പകരം ഫേഷ്യല്‍ റെക്കഗ്നീഷന്‍ സാങ്കേതികതയിലൂടെ, ഉഭയോക്തവിനെ തിരിച്ചറിഞ്ഞ് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഇന്നു കഴിയുന്നു. ഒരറ്റ നോട്ടത്തിലൂടെ ഫോണിനെ പ്രവര്‍ത്തന നിരതമാക്കം. നിരവധി ഹാന്‍ഡ്‌സ്-ഫ്രീ ഇന്‍റാക്ഷനുകളോടു കൂടിയാണ് ഗ്യാലക്സി s4 സ്മാര്‍ട്ട്‌ഫോണ്‍ സാംസങ്ങ് അവതരിപ്പിച്ചത്. കണ്ണുകള്‍ ചലിപ്പിച് ബ്രൌസര്‍, ഇമെയില്‍ വിന്‍ഡോകളില്‍ സ്ക്രോള്‍ ചെയ്യാനാകുന്ന “സ്മാര്‍ട്ട്‌ സ്ക്രോള്‍”, കൈകളുടെ പ്രത്യേക ചലനങ്ങളാല്‍ ഫോണിനെ നിയന്ത്രിക്കാവുന്ന “ എയര്‍ ജസ്റ്റേഴ്സ്”, വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുന്നു സമയം ഒരുനിമിഷം നമ്മുടെ ദ്രിഷ്ട്ടി സ്ക്രീനില്‍ നിന്ന്‍ മാറിയാലുടെന്‍ വീഡിയോ ഔടോമാറ്റിക് പോസ് ചെയ്യപെടുന്ന “ സ്മാര്‍ട്ട്‌ പോസ് ” ഫീച്ചറുകള്‍ എന്നിവ ഇതില്‍ ചിലത് മാത്രം.
                   മൈക്രോസോഫ്റ്റ് കൈനെറ്റ്, ലീപ്പ്മോഷന്‍, മയോ ആംബാന്‍ഡ് (MYO Armband) പോലുള്ള ടിവൈസുകളെല്ലാം ക്യാമറ, മോഷന്‍ സെന്‍സെറുകള്‍ അധിഷ്ടിധമായി ടച്ച്ലെസ്റ്റ് കംപ്യുടിങ്ങിലെക്ക് വഴിയൊരുക്കുന്ന ന്യുധനോപധികളില്‍ പ്രമുഖമായവയാണ്. USB പോര്ട്ടിലൂടെ കമ്പ്യുട്ടെരിലേക്ക് പ്ലഗ് ചെയ്യാനാകുന്ന ചെറിയൊരു 3D മോഷന്‍ കണ്ട്രോള്‍ ഡിവൈസാണ് ലീപ്മോഷന്‍. LED ലൈറ്റ്‌കളും, ക്യാമറ സെന്‍സര്‍കളും ഉപയോഗിച്ച്, 1മീറ്റര്‍ പരിധിക്കുള്ളില്‍ ഇതിനഭിമുഖമായ ഉഭയോക്താവിന്റെ കൈകളുടെയും, വിരലുകളുടെയും ചലനങ്ങളെ കമ്പ്യുട്ടെരിനാവശ്യമായ ഇന്‍ഫോര്‍മേഷനുകളാക്കി വ്യാഖ്യാനിക്കുകയാണ് ലീപ്പ്മോഷന്‍ കന്ട്രോളിന്റെയും അനുബന്ധ സോഫ്റ്റ്‌വെയറിന്‍റെയും ജോലി. HP-യുടെ ടെസ്ക്ടോപുകളില്‍ ഈ സാങ്കേതികത ഇതിനോടകം പരീക്ഷിച്ചുകഴിഞ്ഞു . അസുസ് അടക്കമുള്ള നിരവധി കമ്പനികള്‍ ലീപ്പ്മോഷനുമായി പങ്കാളിത്തത്തില്‍ ഏര്‍പെട്ടിരിക്കുകയാണ്. ടാബ്ലെറ്റുകളില്‍ ഇവയുടെ സാന്നിധ്യം ഉടന്‍തന്നെ ഉണ്ടാകും.
NEWS 7613341023297204710

Post a Comment

emo-but-icon

Home item

Popular Posts

Flickr Photo

Random Posts